തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. ഒരു യുവതിയും ഗൃഹനാഥനുമാണ് മരിച്ചത്. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) യും എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്.

വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. അതേസമയം വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് ഇടിമിന്നലേറ്റത്. ഉടന്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

error: Content is protected !!