മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ (2) ആണ് മരിച്ചത്. വീടിനു അടുക്കളക്ക് സമീപം മീൻ വളർത്തുന്ന പെട്ടിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!