Tuesday, July 15

Tag: Tanur

പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി
Malappuram

പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി

മലപ്പുറം : ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലുള്ള പട്ടിക്കാട് ഓവര്‍ ബ്രിഡ്ജിന് ആകെ 1.0500 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. മൂന്നു കോടി എണ്‍പത്തിനാലു ലക്ഷത്തി ഇരുപത്തെട്ടായിരത്തി അഞ്ഞൂറ്റി അറുപത്തേഴ് (38428567) രൂപ കക്ഷികള്‍ക്ക് നല്‍കി. താനൂര്‍-പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വരുന്ന ചിറമംഗലം ഓവര്‍ ബ്രിഡ്ജിന് മൊത്തം ആവശ്യം 0,6614 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊ...
Local news

താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ കോറാട് സബ്സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു . ന്യൂനപക്ഷ ക്ഷേമ - കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്സെൻ്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡ് ആയി മാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട്, റാഫി, കാസ്മി ഹാജി, അക്ബർ, ഷാഫി, ഷറഫു ആരിച്ചാലി, പരീത്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട് തുടങ്ങിയവർ സംസാരിച്ചു....
Local news

ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍, സ്ഥിരംസമിതി അധ്യക്ഷരായ അഷ്‌കര്‍ കോറാട്, സി.പി മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പഞ്ചായത്തംഗങ്ങളായ നോവല്‍ മുഹമ്മദ്, അലവി മുക്കാട്ടില്‍, കെ.ടി.എസ് ബാബു, വൈസ് പ്രസിഡന്റ് സജ്ന പാലേരി തുടങ്ങിയവര്‍ സംസാരിച്ചു....
Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്

പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു. ഇതിനിടെയാണ് തൃശ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
Local news

അപമര്യാദയായി പെരുമാറി ; ഓടുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി ; ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പൊക്കി താനൂര്‍ പൊലീസ്

താനൂരില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പിടികൂടി താനൂര്‍ പൊലീസ്. താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടു നിന്നാണ് യുവതി ഷബീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഷബീര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ ലൈംഗിക ചുവയോടെ നോക്കിയും മൊബൈല്‍ ഫോണില്‍ വീഡിയോകാേള്‍ വഴി സുഹൃത്തിന് കാണിച്ചുകൊടുത്തും ശല്ല്യം ചെയ്തപ്പോള്‍ യുവതി ഓട്ടോ നിര്‍ത്താന്‍ അവശ്യപ്പെട്ടു. നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് യുവതി ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പര...
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Business

യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്ഹഗ്ഗ് കെയർ...
Job

അധ്യാപക നിയമനം

താത്കാലിക അധ്യാപക ഒഴിവ് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ മാനേജർ, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ മെയ് 20 -ാം തിയ്യതിക്കകം സമർപ്പിക്കേണ്ടതാണ്. അധ്യാപക നിയമനം താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം...
Accident, Local news

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍ ആണ് അപകടം നടന്നത്. താനൂർ കട്ടിലങ്ങാടി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. താനൂരിൽ നിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റിനാസ്, ഫർവിൻ , നിഹാദ് , ഷഹബാസ് , അൻഫാസ്, അജ്നാസ് , ലാഷിം എന്നിവരെ കൂടാതെ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാഗവര ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ....
Local news

പെരുന്തോട് വി.സി.ബിയിലെ മെക്കാനിക്കല്‍ ഷട്ടര്‍ : ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

താനൂര്‍ : പൂരപ്പുഴയുടെ സമീപം പെരുന്തോട് വി.സി.ബിയില്‍ മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇറിഗേഷന്റെ മലമ്പുഴയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗമാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കാണ് പദ്ധതി നിര്‍വ്വഹണത്തിന്റെ ചുമതല. താനൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി. മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ തുക അടവാക്കിയാണ് താനൂര്‍ നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട്ടെ മൈന എഞ്ചിനിയേഴ്സ് ആന്റ് കോണ്‍ട്രാകേ്ടഴ്സ് എന്ന കമ്പനിയാണ് പ്രവൃത്തി കരാര്‍ എടുത്തിരിക്കുന്നത്. ഷട്ടറുകളുടെയും മെക്കാനിസത്തിന്റെയും നിര്‍മ്മാണം കമ്പനിയുടെ മണ്ണാര്‍ക്കാടുള്ള വര്‍ക്ക്ഷോപ്പില്‍ ഉടനെ ആരംഭിക്കുമെന്നും ഈ മഴക്കാലത്തിനു മുമ്പ് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നേരത്തെ നഗരസഭ 36.5 ലക്ഷം...
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
Local news

താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം ; തുടരന്വേഷണത്തിന് പൊലീസ് സംഘം മുംബൈയിലേക്ക്, ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

താനൂര്‍ : താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക് പോകാന്‍ തീരുമാനം. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കുട്ടികള്‍ നിലവില്‍ മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റ...
Local news

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു ; സ്വീകരിച്ച് മാതാപിതാക്കളും ബന്ധുക്കളും ; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

താനൂര്‍ : താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. ഇരുവരെയും മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. മുംബൈ - ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ നാടുവിട്ടത്. പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂ...
Crime

മൈദ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; താനൂരിൽ 10000 ലിറ്റർ സ്പിരിറ്റ് പിടികൂടി

താനൂർ : ദേവദാറിന് സമീപം പുത്തൻ തെരുവിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. 10500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് ലോറിയിൽ ഉണ്ടായിരുന്നവരുടെ മൊഴി. മൈദ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റർ വരുന്ന 298 കന്നാസുകളിലായി 10500 ലിറ്റർ സ്പിരിറ്റാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും തൃശൂർ സ്വദേശികളാണ്. കൂടുതൽ വിവരങ്ങളൊന്നുമറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജ് ആനവിഴുങ്ങി സ്വദേശികളായ കോലഴി വീട്ടിൽ സജീവ് (42), കൊടകര തട്ടാൻ വീട്ടിൽ മനോജ് (4...
Local news

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം ; തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

താനൂര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ തെളിവുകളുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിയെ മറ്റൊരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിലാണ് പൊലീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. തെയ്യാലിങ്ങള്‍ എസ് എസ് എം എച്ച് എസ് സ്‌കൂളിലെ പത്താം വിദ്യാര്‍ഥിക്കായിരുന്നു മര്‍ദനമേറ്റത്. വെള്ളച്ചാല്‍ സിപിഎച്ച്എസ്എസ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസുകാരനെ ചോദ്യം ചെയ്യുകയും പാട്ട് പാടാനായി ആവശ്യപ്പെട്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് താനൂര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി...
Obituary

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

താനൂർ : മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് സനലിന്റെ മകൾ റിഷിക (21)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് 6 മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അമ്മ : റോഷ്നിസഹോദരങ്ങൾ: സാരംഗ്, ഹൃതിക....
Local news

മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

താനൂര്‍ : മദ്രസ അധ്യാപകന്റെ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ താനൂര്‍ പൊലീസിന്റെ പിടിയില്‍. ചെമ്മാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കര്‍ സിദ്ദീഖിന്റെ ബൈക്കാണ് ഫെബ്രുവരി 23 ന് മോഷണം പോയത്. കെ എല്‍ 65 എച്ച് 5662 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് തെയ്യാല റോഡ് റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായി നിര്‍ത്തിയിട്ടിരുന്നത്. രാത്രിയോടെ മദ്രസയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. താനുര്‍ ഡി വൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി പി ഒമാരായ സെബാസ്റ്റ്യന്‍, ഷമീര്‍, വിനീത്, രാഗേഷ്, അനില്‍ കുമാര്‍, അനില്‍, സന്തോഷ്, പ്രബിഷ് എന്നിവരടങ്ങിയ സംഘം ആണ് അന്വേഷണം നടത്തി മോഷണം നടത്തിയവരെ തി...
Local news

രായിരിമംഗലം ജി.എൽ.പി.സ്കൂളിൽ 96-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

താനൂർ: ചിറക്കൽ, "ആദരം 2025" എന്ന് പേരിട്ട ജി.എൽ.പി സ്കൂൾ രായിരിമംഗലത്തിന്റെ 96-ാമത് വാർഷികവും പി.ടി.സി.എംശ്രീ രാധാകൃഷ്ണൻ എം യാത്രയയപ്പ് ചടങ്ങും താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുബൈദ ഒ.കെ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ദീബീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി പി മുസ്തഫ താനൂർ ബിപിസി കുഞ്ഞികൃഷ്ണൻ, കെ പി എൻ എം യു പി സ്കൂളിലെ പ്രധാന ആധ്യാപിക മറിയ ടീച്ചർ വികസന സമിതി അംഗം ടി അറുമുഖൻ മുൻ പ്രധാന അധ്യാപിക ഉഷാകുമാരി,പിടിഎ പ്രസിഡണ്ട് ജിതേഷ് പി കെ, എം പി ടി എ പ്രസിഡണ്ട് ഷാജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു പ്രധാന അധ്യാപകൻ വിനോദ് ഇ. കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ശാന്തി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ യും എൽഎസ്എസ് ജേതാക്കളെയും ടാലന്റ് സെർച്ച് എക്സാം റാങ്ക് ജേതാക്കളയും അനുമോദിച്ചു. ദീർഘകാലത്തെ ...
Obituary

ഭാര്യയുടെ ചരമ വാർഷിക ദിനത്തിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂർ : തലശ്ശേരി പന്ന്യന്നൂർ സ്വദേശിയെ താനൂരിൽ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി പന്ന്യന്നൂർ സ്വദേശി കാരയിൽ ആണ്ടിയുടെ മകൻ ചന്ദ്രൻ (60) ആണ് മരിച്ചത്. ഒലീവ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക ക്വാട്ടേഴ്സിന്റെ മുന്നിലുള്ള മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം ഇവിടെ കെട്ടിടം പണിക്ക് വന്നതായിരുന്നു. ചന്ദ്രൻ്റെ ഭാര്യയുടെ ആറാം ചരമവാർഷികമാണ് ഇന്ന്അമ്മ- നാണി മക്കൾ റിനിൽ ചന്ദ്രൽ - റിജിൽ ചന്ദ്രൻ. മുതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Local news

ദേശീയ യുനാനി ദിനാഘോഷം ; സംസ്ഥാന തല പരിപാടികളുടെ ലോഗോ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു

താനൂർ: 2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ യു എം ഒ എ)യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം ടി അബ്ദുൽ നാസർ, ജോയിൻ സെക്രട്ടറി ഡോ. ടി കെ അഷ്കർ ഷഫീഖ് സംബന്ധിച്ചു. കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും2025 വർഷത്തെ ദേശീയ യൂനാനി ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ കേരളയും, കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെ യു എം ഒ എ) സംയുക്തമായി യുനാനി മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും റേഡിയോ പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി പതിനഞ്ചാം തീയതി വരെയാണ് യുനാനി ദിനാഘോഷം സംസ്ഥാനത്ത് നടത്തപ്പെടുന്നത...
Local news

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ല; മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി എസ്.ഐ.ഒ

താനൂർ : ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് താനൂരിലെ മന്ത്രി വി അബ്ദുറഹ്മാന്റെ ക്യാമ്പ് ഓഫീസിലേക്ക് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികൾ തുടരുമെന്നും എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കായുള്ള വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചത് അനുവാദിക്കില്ല. പദ്ധതി വിഹിതത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമായത് കെടുകാര്യസ്ഥതയാണെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ന്യൂനപക്ഷ പ്രധിനിധിയായ മന്ത്രി രാജിവെച്ചു പുറത്തുപോവണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ താനൂരിലെ മന്ത്രി ഓഫീസിലേക്ക് നടന്ന മാർച്ചിൽ നാഷണൽ ഫെഡറേഷൻ ഓഫ് യ...
Local news

ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന്

താനൂര്‍ : ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്....
Local news

താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

താനൂര്‍ : താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ ഷാദുല്‍ ആണ് മരിച്ചത്. മാതാവ് കുട്ടിയെ തൊട്ടിലില്‍ കിടത്തിയുറക്കിയ ശേഷം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപോഴാണ് തൊട്ടിലില്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. താനൂരിലെ സമീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Other

ഫീൽഡ് സന്ദർശനത്തിനിടെ കണ്ടത് ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികനെ; താനൂരിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തി ആരോഗ്യപ്രവർത്തകർ

താനൂർ : ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെ...
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
Local news

സിപിഐ എം ജില്ലാ സമ്മേളനം : കുടുംബസംഗമങ്ങള്‍ നടന്നു

താനൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങള്‍ നടന്നു. സമ്മേളന പ്രചാരണവും, പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഹുണ്ടിക ശേഖരണത്തിനുമായാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ചാഞ്ചേരിപ്പറമ്പ്, കുന്നുംപുറം, കാട്ടിലങ്ങാടി, ഓലപ്പീടിക, ബ്ലോക്ക് ഓഫീസ്, നടക്കാവ്, ഓണക്കാട്, കുറുവട്ടിശ്ശേരി, കോറാട്, മണലിപ്പുഴ നിരപ്പ്, കരിങ്കപ്പാറ, പറപ്പാറപ്പുറം, മേലേപ്പുറം, ജയറാംപടി, കൊടിഞ്ഞി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കുടുംബ സംഗമം നടന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ പി സുമതി, വി ശശികുമാര്‍, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, അഡ്വ. പി ഹംസക്കുട്ടി, എ ശിവദാസന്‍, വി പി സോമസുന്ദരന്‍, ടി സത്യന്‍, കൂട്ടായി ബഷീര്‍, പി കെ മുബഷീര്‍, കെ ശ്യാംപ്രസാദ്, റസാഖ് വണ്ടൂര്‍, മജ്‌നു മലപ്പുറം, താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു....
Local news

താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ഗോ കണ്ടയ്‌നെര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. കണ്ണൂര്‍ തൊട്ടട സ്വദേശിയായ നസ്ഫിന്‍ (21) ആണ് പരിക്കേറ്റത്, ഇയാളെ ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. പോലീസെത്തി വാഹനം റോഡിന്റെ സൈഡിലേക്ക് മാറ്റി തടസ്സപെട്ടിരുന്ന വാഹന ഗതാഗതം പനഃസ്ഥാപിച്ചിട്ടുണ്ട്.....
error: Content is protected !!