എംഡിഎംഎയുമായി 2 യുവാക്കൾ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാം കിണർ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയ പറമ്പ് അഴുവളപ്പിൽ ജിഷ്ണു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് .058 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പിടികൂടി. തലപ്പാറ ലക്ഷോറ ബാറിന് സമീപത്ത് നിന്നാണ് 2 പേരും പിടിയിലായത്. എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!