കരിപ്പൂരിൽ 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ

കരിപ്പൂർ : കരിപ്പൂര് വിമാനത്താവളം വഴി 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി വടകര , പട്ടാമ്പി സ്വദേശികളാണ് കസ്റ്റംസിൻ്റെ പിടിയിലായത്.

ബുധനാഴ്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെ (35) പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 871 ഗ്രാം തൂക്കമുള്ള 4 ക്യാപ്സുളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു .

മറ്റൊരു കേസിൽ ഇന്ന് സലാം എയർ ഫ്‌ളൈറ്റിൽ ജിദ്ദയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ പട്ടാമ്പി സ്വദേശി നൗഷാദ് ടി, (44 വയസ്സ്) യിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1063 ഗ്രാം തൂക്കമുള്ള 04 ക്യാപ്സലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 988 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു.

error: Content is protected !!