Tuesday, September 1

പേ വിഷബാധ: പ്രതിരോധം. ഡോക്ടറോട് സംവദിക്കാം പരിപാടി സംഘടിപ്പിച്ചു

കുന്നുംപുറം : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി
പേ വിഷബാധ : പ്രതിരോധം. ഡോക്ടറോട് സംവദിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന ആമുഖ ഭാഷണം നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ വിഷയമവതരിപ്പിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GFGfJgNS6Vw2bZN7pek4UB

സദസ്സിൽ നിന്നുമുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി
ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ജനപ്രതിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.