Friday, September 4

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടില്‍ നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല

മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്.