Thursday, September 3

പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി – കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. ഉള്ളണം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ പനങ്കുറ്റി മുതല്‍ കല്പുഴ വരെയാണ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ 50 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കിയത്. നേരത്തെ ഈ പാക്കേജ് തയ്യാറാക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളുടെയും, ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. ഭരണാനുമതിയും, ധനാനുമതിയും ലഭ്യമാക്കിയ ഈ പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.പി.എ മജീദ് അറിയിച്ചു.