Monday, October 19

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്.