Wednesday, September 2

പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.