Monday, October 19

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.