Monday, August 31

സ്പെയിൻ ലോക ചാമ്പ്യന്മാർ; ഗോള്‍ഡൻ ബൂട്ട് എംബാപെക്ക്

ഫുട്ബോൾ ലോകകപ്പില്‍ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോല്‍പ്പിച്ചത്. 16 വര്‍ ഷത്തിനുശേഷമാണ് സ്പെയിൻ ലോകചാമ്പ്യന്മാര്‍ ആകുന്നത്.
ഇതോടെ ലയണല്‍ മെസ്സിയുടെ സ്വപ്നതുല്യമായ പടിയിറക്കമെന്ന മോഹമാണ് പൊലിഞ്ഞത്. സൗത്ത് ആഫ്രിക്കയില്‍ കിരീടം ചൂടി പതിനാറ് വർഷങ്ങള്‍ക്ക് ശേഷം സ്പെയിൻ വീണ്ടും അത് ആവർത്തിച്ചിരിക്കുന്നു – എന്നാല്‍ ഇത്തവണ ലയണല്‍ മെസ്സിയുടെ കൈകളില്‍ നിന്ന് ട്രോഫി പിടിച്ചുവാങ്ങിക്കൊണ്ടായിരുന്നു അത്.

ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈം ഗോള്‍ സ്പെയിനെ രണ്ടാം തവണയും ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാക്കിയപ്പോള്‍, 1962ല്‍ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നം സ്പെയിനിനോടേറ്റ 1-0 ന്റെ നിരാശാജനകമായ തോല്‍വിയോടെ തകർന്നടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് അർജന്റീന ഫൈനലിന് ഇറങ്ങിയത്. എന്നാല്‍ ഒരു ഗോള്‍ പോലും നേടാനാകാതെയാണ് അവർ മടങ്ങിയത്.

മറുഭാഗത്ത് സ്പെയിൻ, തങ്ങളെ ഇവിടെവരെ എത്തിച്ച അതേ തന്ത്രത്തില്‍ തന്നെ ഉറച്ചുനിന്നു: ശ്വാസം മുട്ടിക്കുക, കളി നിയന്ത്രിക്കുക, കാത്തിരിക്കുക, പ്രഹരിക്കുക.
90 മിനിറ്റിലുടനീളം അർജന്റീനയുടെ പ്രതിരോധക്കോട്ടയില്‍ നിരന്തരം പ്രഹരമേല്‍പ്പിച്ച ലാ റോഹ, ഒടുവില്‍ 106-ാം മിനിറ്റില്‍ ആ കോട്ട തകർത്തു. പെഡ്രോ പോറോ നല്‍കിയ പാസ് നിക്കോ വില്യംസ് ഫ്ലിക്ക് ചെയ്യുകയും, ലഭിച്ച അവസരം ഫെറാൻ ടോറസ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

അതടെ കളി അവസാനിച്ചു.

സ്പെയിന്റെ മധ്യനിരയിലെ കളിക്കാരൻ റോഡ്രിയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പർക്കുള്ള ഗോള്‍ഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോള്‍വല കാത്ത ഉനായ് സിമോണ്‍. ടൂർണമെന്റെല്‍ ആകെ ഒരു ഗോള്‍ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റില്‍ അടിച്ചുകൂട്ടിയത്.