Friday, September 4

നന്നമ്പ്രയിൽ തെരുവ് നായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

നന്നമ്പ്ര : 2026-27 പഞ്ചായത്ത്‌ വാര്‍ഷിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തെരവുനായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കു തുടക്കമായി, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ വാക്സിനേഷന്‍ കിറ്റ്‌ ലൈവ്സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍മാരായ മനോജ്‌ എം, പ്രവീണ്‍ എസ് എന്നിവര്‍ക്കു കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് സൗദ മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ചു തെരുവുനായകള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതായിരിക്കും. ചടങ്ങില്‍ ഭരണസമിതിയംഗങ്ങളായ ജാഫർ പനയത്തിൽ, മൊയ്‌ദീൻ കുട്ടി കൊടിഞ്ഞിയത്, ഫൈസൽ കുഴിമണ്ണിൽ, ചന്ദ്രൻ മേലെപ്പുറത്ത്,
റഷീദ് മറ്റത്ത് , സെക്രട്ടറി പ്രേമരാജന്‍ ഒ.കെ., വെറ്ററിനറി സര്‍ജ്ജന്‍ ഡോ: അഖില്‍ പ്രസാദ്‌ എന്നിവർ പങ്കെടുത്തു.