24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കിസമസ്ത മദ്റസകളുടെ എണ്ണം 10972 ആയി

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10972 ആയി.
റഹ്മാനിയ്യ മദ്റസ, കന്നിക്കാട്, യൂനിവേഴ്സല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, നാഷ്ണല്‍ നഗര്‍, ഉളിയദഡുക (കാസര്‍ഗോഡ്), ഇഫ്റഅ് മദ്റസ, മുരിങ്കോടി, സഹ്റ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മദ്റസ, തങ്ങള്‍ പീടിക, ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, ഉളിക്കല്‍ (കണ്ണൂര്‍), ശംസുല്‍ഉലമാ മദ്റസ ചേലേമ്പ്ര പാടം, പൊറ്റമ്മല്‍, എം.ഇ.എസ് മദ്റസ, കൊട്ടാരം, വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്റസ നല്ലംതണ്ണി, ഏനാന്തി, അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, മണലിപ്പുഴ (മലപ്പുറം), നൂറുല്‍ ഇസ്ലാം മദ്റസ കോളപ്പാകം, സബീലുല്‍ ഹിദായ മദ്റസ, കാരയില്‍പുറം, നൂറുല്‍ഹുദാ മദ്റസ, മഠത്തില്‍കുണ്ട് (പാലക്കാട്), ശംസുല്‍ഹുദാ മദ്റസ, ആലപ്പുഴ വാടയ്ക്കന്‍ ഗുരുമന്ദിരം വാര്‍ഡ് (ആലപ്പുഴ), സ്മാര്‍ട്ട് റെഡ് അക്കാദമി അല്‍ഖാസിമിയ്യ (ഷാര്‍ജ),  നൂരിയ മോറല്‍ സ്കൂള്‍ മദ്റസ, ഗന്‍ജ്ജം, മദനി മിയ അറബിക് മദ്റസ, ഹിറനെര്‍ത്തി, മദനി അറബിക് മദ്റസ, ബസപുര, മെഹ്ബൂബ് സുബ്ഹാനി അറബിക് മദ്റസ ദേശപണ്ടേഗല്ലി, നൂരിയ മോറല്‍ സ്കൂള്‍ മദ്റസ, നായിഡു നഗര്‍, നൂരിയ മോറല്‍ സ്കൂള്‍, ഉദയഗിരി, നൂരിയ മോറല്‍ സ്കൂള്‍, കേസരെ, നൂരിയ മോറല്‍ സ്കൂള്‍ കമ്പിപുര്‍, നൂരിയ മോറല്‍ സ്കൂള്‍ ജെ.പി.എന്‍ നഗര്‍, നൂരിയ മോറല്‍ സ്കൂള്‍ ബിസ്മില്ല നഗര്‍ (കര്‍ണാടക) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ലഹരിക്കെതിരെ വ്യാപകമായ ബോധവര്‍ക്കരണം നടത്താനും പ്രത്യേക ക്യാമ്പയിന്‍ ആചരിക്കാനും നിശ്ചയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്കം, ലഹരിവിരുദ്ധ സ്ക്വാഡ് രൂപീകരണം, അധ്യാപക-വിദ്യാര്‍ത്ഥി രക്ഷകര്‍തൃ സംഗമങ്ങള്‍ എന്നിവ നടത്താനും നിശ്ചയിച്ചു.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ പരിഷ്കരിച്ച ഒന്നു മതല്‍ നാല് വരെ ക്ലാസുകളിലെ മദ്റസ പാഠ പുസ്തകങ്ങള്‍ സംബന്ധിച്ച് അധ്യാപകര്‍ക്കും മാനേജ്മെന്റിനും രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തീരുമാനിച്ചു. അധ്യാപക പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15-ന് രാവിലെ 9 മണിക്ക് കൊണ്ടോട്ടി കോടങ്ങാട് ചിറയില്‍ ചുങ്കം മദ്റസയില്‍ വെച്ചും മാനേജ്മെന്റ് പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 22-ന് രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കും. ഏപ്രില്‍ 16, 17,19,20 തിയ്യതികളിലായി റെയ്ഞ്ച് തലത്തില്‍ മുഴുവന്‍ മുഅല്ലിംകങ്ങള്‍ക്കും പരിശീലനം നല്‍കാനും തീരുമാനിച്ചു.
  പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തങ്ങള്‍ ജമലുല്ലൈലി കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി  കൂരിയാട്, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. പി.കെ.ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

error: Content is protected !!