പറപ്പൂരിൽ പണി പൂർത്തീകരിച്ച 3 റോഡുകളും 2 കൈ വരികളും നാടിന് സമർപ്പിച്ചു

വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപെടുത്തി പണി പൂർത്തീകരിച്ച 3 റോഡുകളുടേയും രണ്ട് കൈവരികളും നാടിന് സമർപ്പിച്ചു. പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി. സലീമ ടീച്ചർ നിർവഹിച്ചു.

തെക്കെ കുളമ്പ് മില്ലുപടി റോഡ്, ചിറയിൽ തോണ്ടാൽ റോഡ്, ടി ടി കെ എം എൽ പി സ്കൂൾ റോഡ് കൊഴൂര്, ചിറയിൻ കുളം മാട് പള്ളി ഇടവഴി കൈവരി സ്ഥാപിച്ചത്, കരുളായിൽ വളപ്പ് റോഡ് കൈവരി സ്ഥാപിച്ചത് എന്നിവയുടെ ഉദ്ഘടനമാണ് പ്രസിഡന്റ്‌ നിർവഹിച്ചത്.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി റസിയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർ ആബിദ, ടി.ടി അഷ്റഫ്,സലീം മാസ്റ്റർ, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!