Saturday, September 13

30 ചോദ്യം, 18 എണ്ണം ശരി ആയാല്‍ വിജയം ; സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. നേരത്തെ ഉണ്ടായിരുന്ന 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റും. ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ നേരത്തെ 15 സെക്കന്റ് ആയിരുന്നെങ്കില്‍ ഇനി 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നുവെങ്കില്‍ ഇനി 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രം വിജയം.

പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി. ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലകര്‍ക്കും മോക് ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക് പരിശീലകര്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല

error: Content is protected !!