മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച

താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും
എന്റെ താനൂരിന്റെയും
ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ
ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള മണ്ണ് ലോകത്തിന് സമ്മാനിച്ച മനോഹരമായ കായിക വിനോദമാണ് വള്ളംകളി .

https://fb.watch/fs9H7F-C_N/

2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്
2018 ലും പൂരപ്പുഴ വള്ളംകളി നടന്നു

2019 ലെ പ്രളയവും തുടർന്ന് 2 വർഷങ്ങൾ കോവിസ് മഹാമാരിയുടെ ദുരിതങ്ങളും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നില്ല

ലോക മലയാളികളെ വീണ്ടും ആഘോഷങ്ങളുടെ നിറവിലെത്തിച്ച
ഈ ഓണക്കാലം
പൂരപ്പുഴയും
തുഴയെറിയലിന്റെ ആവേശം കാണാൻ
കാത്തിരിക്കുകയാണ്.
12 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്
2 മണിക്ക് ഉദ്ഘാടനച്ചടങ്ങുകളും ജലഘോഷയാത്രയും നടക്കും
തുടർന്ന് മത്സരത്തിന് കൊടി വീശും
പ്രാഥമിക റൗണ്ടുകൾ പൂർത്തിയായാൽ സെമി ഫൈനൽ ലുസേഴ്സ് ഫൈനൽ പിന്നെ ഫൈനൽ മത്സരങ്ങൾ

ഒന്നാം സമ്മാനം 50000 രൂപ
രണ്ട് : 25000
മൂന്ന് : 15000
നാല് : 10000
എന്നിങ്ങനെയാണ് സമ്മാനം.
കൂടാതെ വിജയികളാക്കുന്നവർക്ക് ട്രോഫികളും
പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും
മെമൊന്റെകളും സമ്മാനിക്കും.

ഇത്തവണത്തെ പത്യേകത മുഴുവൻ വള്ളംങ്ങളും താനുരിലെയും പരിസരങ്ങളിലെയും ക്ലബ്ബുകളും സ്ഥാപനങ്ങളും സംഘടനകളും
മുൻകുട്ടി സ്പോൺസർ ചെയ്തു എന്നതാണ്.

കേരള വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സഹകരിച്ച് എന്റെ താനൂരിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് വള്ളംകളിയുടെ സംഘാടകർ.

താനുരിനെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കുകയെന്നതാണ് പുരപ്പുഴ വള്ളംകളിലുടെ ലക്ഷ്യമിടുന്നത്.

മുന്നാമത് പൂരപ്പുഴ വളളംകളിയുടെ ഭാഗമായി 10, 11 തിയ്യതികളിൽ ( ശനി, ഞായർ ദിവസങ്ങളിൽ ) താനൂരിൽ വിവിധ കലാ സാംസ്കാരിക പരിപ്പാടികളും ഒരുക്കിയിട്ടുണ്ട്.
10 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് താനുർ ജംഗ്ഷനിൽ വീൽസ് ഓൺ മ്യുസിക്ക് സംഗീത പരിപ്പാടി നടക്കും. 7 മണിക്ക് കാഴ്ച പരിമിതരുടെ കുട്ടായ്മയായ മഞ്ചേരി ചലഞ്ചേഴ്സ് ബ്ലയിന്റ് ഓർക്കസ്ട്രയുടെ വിവിധ പരിപാടികളുമുണ്ടാകും.

11 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ചിറക്കൽ കെ.പി.എൻ.എം.യു.പി സ്ക്കൂൾ ഗ്രൗണ്ടിൽ വിവിധ മത്സരങ്ങൾ നടക്കും.
9.30 ന് കുടുംബശ്രി മിഷന്റെ ആഭിമുഖ്യത്തിൽ
താനൂർ നിയോജക മണ്ഡലം പരിധിയിലെ
കുടുംബശ്രി സി.ഡി.
എസുകളെ ഉൾപ്പെടുത്തി വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ നടത്തും.
വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തും.
സാംസ്കാരിക സമ്മേളനത്തിൽ സീനിമാ താരവും മിസ് കേരളയുമായ
അനുപ്രശോഭിനി അതിഥിയാവും.
വൈകീട്ട് 4.30 ന് തായമ്പക, ചാക്യാർക്കുത്ത്,
നൃത്ത നൃതങ്ങൾ, 6.30 ന് ദേശീയ-അന്തർദേശിയ ശ്രദ്ധ നേടിയ അട്ടപ്പാടി ഇരുള വിഭാഗം അവതരിപ്പിക്കുന്ന ഇരുള നൃത്തം തുടർന്ന് 8 മണിക്ക് വോയ്സ് മലബാർ ഒരുക്കിയ സംഗീത നിശ എന്നിവ നടക്കും.

error: Content is protected !!