
മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും.