
അട്ടപ്പാടിയില്‍ പശുവിനെ മേക്കന്‍ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേക്കാന്‍ പോയ വെള്ളിങ്കിരിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലാണ് ഉന്നതിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പാണ് അട്ടപ്പാടിയില്‍ മല്ലന്‍ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്.