തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്.

തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക് ചെയ്യാൻ ആവിശ്യമായ സ്ഥലസൗകര്യം കൂടി പരിഗണിച്ചതാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. നേരത്തെ സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് എം.എൽ.എ യുടെ നേതൃത്തത്തിൽ സ്ഥലപരിശോധന നടത്തിയിരുന്നു.

നേരത്തെ പി.കെ അബ്ദു റബ്ബ് സാഹിബിന്റെ പ്രൊപോസൽ പ്രകാരം വെന്നിയൂരിൽ സബ്സ്റ്റേഷൻ, കെ.എസ.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ളാവ് (ഗസ്റ്റ് ഹൗസ്), എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയ കെട്ടിടം അടക്കമുള്ള കെ.എസ.ഇ.ബി കോംപ്ലക്സ് എന്നിവക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിരുന്നു. ഇതിൽ കെ.എസ.ഇ.ബി കോംപ്ലക്സ് ന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ഉദ്ഘടനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവയുടെ നടപടികൾ പുരോഗമിക്കുകയാണ്.

error: Content is protected !!