Tuesday, October 14

രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ കാറിടിച്ച് 8 പേർക്ക് പരിക്ക്

കാക്കൂരിൽ നിന്നും കരിപ്പൂർ എയർപ്പോർട്ടിലേക്ക് പുറപ്പെട്ട കാറ് അപകടത്തിൽപെട്ട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക്

2025 Oct 05

രാമനാട്ടുകര: നിർത്തിയിട്ട ടൂറിസ്റ്റ്ബസ്സിൻ്റെ പിറകിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്. രാമനാട്ടുകര സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. ഉംറ കഴിഞ്ഞെത്തിയ ആളെ സ്വീകരിക്കാൻ കോഴിക്കോട് കാക്കൂരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.

കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേരെ ഫറോക്കിലെ റെഡ് ക്രസൻ്റ് ആശുപത്രിയിലും, അഞ്ച് പേരേ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

അപകടത്തിൽ പെട്ടവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടുന്നു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്..

error: Content is protected !!