കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ; കഞ്ചാവ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, നിര്‍ണായക വിവരം ലഭിച്ചു ; അന്വേഷണം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും
കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയ ആഷിഖിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം നീങ്ങുകയാണ്. ആഷിഖും ഷാരികും നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചത് കൊല്...