ആയയ്ക്ക് ശബളം 83 ലക്ഷം, പക്ഷെ ചില നിബന്ധകളുണ്ട് ; ശതകോടീശ്വരനെ തേടി ജനങ്ങള്‍, ഒടുവില്‍ ആളെ കണ്ടെത്തി

ഒരു ആയയെ തേടിയുള്ള പരസ്യം കണ്ട് ആളുകള്‍ ഒന്നടങ്കം ഞെട്ടി. ആയയ്ക്ക് ശബളം 83 ലക്ഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ചില നിബന്ധനകളും. പരസ്യം ഇങ്ങനെയാണ്…

വീട്ടിലെ വിമാനത്തില്‍ വാരാന്ത്യയാത്രകള്‍ ഉള്‍പ്പെടെ സാഹസിക ഉല്ലാസങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രമുഖ കുടുംബത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കണം. ആഴ്ചയില്‍ 96 മണിക്കൂര്‍ വരെ ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. ശമ്പളമായിട്ട് വര്‍ഷം 83 ലക്ഷം കയ്യില്‍ കിട്ടും

വീട്ടുജീവനക്കാര്‍ക്കായി അതിസമ്പന്നര്‍ക്ക് സേവനം നല്‍കുന്ന വെബ്‌സൈറ്റായ എസ്റ്റേറ്റ് ജോബ്‌സ് ഡോട്ട് കോമിലെ പരസ്യം കണ്ട്, ആയയ്ക്ക് ഇത്രയും കനത്ത ശമ്പളം കൊടുക്കുന്ന അജ്ഞാതനായ ക്ലയന്റിനു പിന്നാലെ പോയ ‘ബിസിനസ് ഇന്‍സൈഡര്‍ വാര്‍ത്താ പോര്‍ട്ടല്‍ ഒടുവില്‍ ആളെ കണ്ടെത്തി വിവേക് രാമസ്വാമി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമി തന്റെ കുട്ടികളെ നോക്കാന്‍ ആയയെ തേടി ഇട്ട പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്ന വിവേക് രാമസ്വാമി പ്രചാരണത്തിന്റെ ഭാഗമായി വളരെ തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ആയയെ തേടുന്നത്. രാമസ്വാമിയുടെ രണ്ട് കുഞ്ഞുങ്ങളെയാണ് നോക്കേണ്ടത്. രാമസ്വാമിയുടെ കുടുംബത്തില്‍ ചേരാനും അവരുടെ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സംഭാവന നല്‍കാനും അവസരം ലഭിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു.

മൂന്ന് വയസും ഒരു വയസും പ്രായമുള്ള കുട്ടികളെയാണ് നോക്കേണ്ടത്. സ്വകാര്യ ഫ്‌ലൈറ്റില്‍ നിരന്തരം യാത്ര ചെയ്യേണ്ടതായി വരും. വിവേക് രാമസ്വാമിയുടെ കുടുംബത്തോടൊപ്പം ആയിരിക്കും യാത്രകള്‍. വിവേക് രാമസ്വാമിയും കുടുംബവും വെജിറ്റേറിയന്‍ ആണ്. ആവശ്യമുള്ള സമയങ്ങളില്‍ വേണ്ടി വന്നാല്‍ പാചകം ചെയ്യാന്‍ അറിയണം. തിരഞ്ഞെടുത്താല്‍, ഷെഫ്, ആയമാര്‍, ഹൗസ്‌കീപ്പര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. അപേക്ഷകന്റെ കുറഞ്ഞ പ്രായം 21 വയസ്സാണ്. ആകെ 26 ആഴ്ച ജോലി ചെയ്താല്‍ മതി. ജോലി അവസാനിപ്പിക്കുമ്പോള്‍ 83 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും

ഫോര്‍ബ്‌സ് കണക്കുകള്‍ പ്രകാരം നിലവില്‍, 7910 കോടിയോളം രൂപയുടെ ആസ്തിയുണ്ട് വിവേക് രാമസ്വാമിക്ക്. ബയോടെക്, സാമ്പത്തിക സംരംഭങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം കൂടുതലും.

error: Content is protected !!