മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടിക്കുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ് – ഹംന ദമ്പതികളുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ഉമ്മ വീടായ ചങ്ങലീരി പള്ളിപ്പടിയിലേക്ക് വന്നതായിരുന്നു ഇവര്‍. ഇന്ന് രാവിലെ 6.15 ഓടെ മുലപ്പാല്‍ കൊടുത്ത് ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുകയായിരുന്നു. രാവിലെ നീലനിറം വ്യാപിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

error: Content is protected !!