മൂന്നിയൂർ : കിണറ്റിൽ ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. വാർഡ് 2 ൽ ചേളാരി യിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 15അടിയിലേറെ വെള്ളമുള്ള കിണറിൽ ചാടിയ മുണ്ടിയൻ കാട് പറമ്പിലെ മാനസികാസ്വാസ്ഥതയുള്ള 29കാരനെ താനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയശീലൻ എന്നിവർ കിണറിലിറങ്ങി സഹസികമായ പ്രവർത്തനത്തിലൂടെയും അന്നുനയിപ്പിച്ചും റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
വാർത്തകൾ വേഗത്തിൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/IaZnYZJu71N95A64AFiVCL
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ .റിയാസ് ഖാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിമൽ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ഫസ്‌ലു റഹ്മാൻ, സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ അഷ്‌റഫ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.