
തെരുവ് നായ ശല്യം രൂക്ഷം വടക്കെമമ്പുറത്ത് മൂന്നു പേർക്ക് കുട്ടികൾക്കും ഉമ്മയ്ക്കും കടിയേറ്റു.
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് ഒന്ന് രണ്ട് പ്രദേശമായ വടക്കെമമ്പുറത്ത് തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് രണ്ടു കുട്ടിയെയും ഉമ്മയെയും തെരുവ് നായ കടിച്ചതായി നാട്ടുകാർ അറിയിച്ചു.സമയം രാത്രി 8:30ന്
വീട്ടിലെ സ്റ്റെപ്പിൽ വരെ കയറി എത്തിയ നായയാണ് ഇരുവരെയും കടിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. ഇതിനുമുമ്പും ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായി ഒരു കുട്ടിയുടെ ചെവി കടിച്ചു പറിക്കുകയടക്കം ചെയ്തിട്ടുണ്ട്.
പ്രത്യേകിച്ച് മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
തെരുവ് നായ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെയും തെരുവുനായ ശല്യത്തിന് നഗരസഭ അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുകയാണ്
വെളുപ്പു കളർ ഉള്ള നായയാണ് കടിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു. കടിയേറ്റവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്
