
തിരൂരങ്ങാടി : കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. കൊടിഞ്ഞി കാളന്തിരുത്തി കൊല്ലംതൊടി തൻവീർ സഫ്ന ഷെറിൻ ദമ്പതികളുടെ മകൾ സൂന നഹർ ആണ് മരിച്ചത്. കഴിഞ്ഞ 31ന് വൈകിട്ട് നാലിന് ദേശീയപാതയിലെ വെളിമുക്കിലായിരുന്നു അപകടം. സഫ്ന ഷെറിന്റെ മാതാപിതാക്കളും ബന്ധുക്കളും പടിക്കലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വല്വെല്യുമ്മയുടെ കൂടെ പോകാൻ കുട്ടി നിർബന്ധം പിടിച്ചപ്പോൾ കുട്ടിയെ കൂടെ കയറ്റിയതായിരുന്നു. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ വെളിമുക്കിൽ വെച്ച് നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയോടെ മരിച്ചു. ഖബറടക്കം ശനിയാഴ്ച കാളന്തിരുത്തി പള്ളിയിൽ നടക്കും.
