Thursday, September 17

കാളംതിരുത്തി ബദൽ സ്കൂൾ ഇനി മുതൽ സർക്കാർ എൽ പി സ്കൂൾ; സർകാർ ഉത്തരവിറങ്ങി

കാളംതിരുത്തി ബദൽ സ്കൂൾ ഇനി മുതൽ സർക്കാർ എൽ പി സ്കൂൾ.

സ്കൂൾ എൽപി സ്‌കൂളായി ഉയർത്തി സർകാർ ഉത്തരവിറങ്ങി.

നാട്ടുകാരുടെ പോരാട്ടത്തിൻ്റെ വിജയം ആണിത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഈ സ്കൂൾ ഉൾപ്പെടെ 270 സ്കൂളുകൾ അടച്ചു പൂട്ടിയിരുന്നു. എന്നൽ അന്നത്തെ വാർഡ് മെമ്പർ നടുത്തൊടി മുസ്തഫ, പിടിഎ പ്രസിഡണ്ട് കെപി ഇമ്പിച്ചി തങ്ങൾ എന്നിവർ സ്കൂൾ പൂട്ടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം ആണ് കാളംതിരുത്തി. പ്രദേശത്തെ കുട്ടികൾക്ക് ഇനി സ്വന്തം നാട്ടിലെ സർകാർ എൽ പി സ്കൂളിൽ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടാം. കാലം തിരുത്തി സ്കൂൾ ഉൾപ്പെടെ സംസ്ഥാനത്ത് 8 സ്കൂളുകൾ ആണ് LP ആക്കി ഉയർത്തിയത്.