Monday, September 21

മൂന്നിയൂർ KLM സ്പോർട്സ് അക്കാദമി ഉടമ ചാന്ത് അബ്ദുൽ ഗഫൂർ (പിഡിപി ഗഫൂർ) അന്തരിച്ചു

പ്രവാസി ബിസിനസുകാരനും മൂന്നിയൂർ KLM സ്പോർട്സ് അക്കാദമി ഉടമയുമായ ചാന്ത് അബ്ദുൽ ഗഫൂർ (പിഡിപി ഗഫൂർ) അന്തരിച്ചു.
മൂന്നിയൂർ ആലിൻചുവട് സ്വദേശിയും K L M സ്പോർട്സ് അക്കാദമി ഉടമയും ഖത്തറിലെ ബിസിനസ്സ് കാരനും നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ പരേതനായ ചാന്ത് കുഞ്ഞിമൊയ്‌തീൻ എന്നവരുടെ മകൻ ചാന്ത് അബ്ദുൽ ഗഫൂർ (50) അന്തരിച്ചു.
മാതാവ്, പരേതയായ ഖദീജ.
ഭാര്യ, അത്തോളി മുഹ്സിന (ചേലേമ്പ്ര).
മക്കൾ: മുഹമ്മദ്‌ ശാമിൽ, ഫാത്തിമ ശബ, സയാൻ അലി.
സഹോദരങ്ങൾ: അഹമ്മദ്‌ കോയ, സൈദലവി, അബ്ദുൽ നാസർ, ഫൈസൽ, നഫീസ, സുഹ്റാബി, ഫൗസിയ.
കബറടക്കം ഇന്ന് തിങ്കൾ) വൈകുന്നേരം 5.30 ന് ആലിൻ ചുവട് ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ