
tകക്കാട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35 കോഴികൾ കൊലപ്പെട്ടു. കക്കാട് അമ്പാടി ഹംസയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35-ളം കോഴികൾ
ചത്തു. കോഴികളെ വളർത്തുന്ന ഇരുമ്പ് നെറ്റിൻ്റെ കൂടുകൾ തകർത്താണ് കോഴികളെ കൊന്നിരിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അധികൃതർ വന്ന് പരിശോധന നടത്തി. കുറിനരിയോ നായ്ക്കളോ കൂട്ടമായി വന്നു ആക്രമിച്ചതാകാമെന്നാണ് അനുമാനം. പരിസര പ്രദേശങ്ങളിൽ തെരുവ് നായ് ശല്യം വീണ്ടും കൂടിയിട്ടുണ്ട്.
