
ടിവി ഇബ്രാഹിം എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനം
മുട്ടിച്ചിറ പാറക്കടവ് പൊതുമരാമത്ത് വകുപ്പ് റോഡിലെ ന്യൂനതകൾ കെ.എൻ.ആർ.സി തന്നെ പരിഹരിക്കും.
വർഷങ്ങളായി വഴിമുട്ടി നിൽക്കുന്ന മുട്ടിച്ചിറ – പാറക്കടവ് പൊതുമരാമത്ത് വകുപ്പ് റോഡിലെ പ്രവൃത്തിയുടെ കാര്യത്തിൽ വകുപ്പുകൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി. വള്ളിക്കുന്ന് എംഎൽഎ ടിവി ഇബ്രാഹിം വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉള്ളവരുടെയും ഉൾപ്പെടെയുള്ള അവലോകന യോഗത്തിലാണ് തീരുമാനമായത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചിറ പാറക്കടവ് റോഡിലൂടെ കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് വെള്ളം നൽകുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുകയും അതിൻറെ റീസ്റ്റോറേഷൻ ഉൾപ്പെടെ കെ എൻ ആർ സി ക്ക് നൽകുകയും ചെയ്തിരുന്നു. പൈപ്പ്ലൈൻ സൂപ്പർവിഷൻ വാട്ടർ അതോറിറ്റി, റോഡ് റീസ്റ്റോറേഷൻ സൂപ്പർവിഷൻ പിഡബ്ല്യുഡി റോഡ്സ് വകുപ്പിനും ആയിരുന്നു. എന്നാൽ കെഎൻആർസിയുടെ പ്രവർത്തിയുടെ കാര്യക്ഷമത പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് തൃപ്തികരമല്ലാത്തതിനാൽ പ്രവർത്തിയുടെ പൂർത്തീകരണം വഴിമുട്ടി നിൽക്കുകയായിരുന്നു. പ്രസ്തുത യോഗത്തിൽ റോഡിലെ ന്യൂനതകൾ കെ എൻ ആർ സി തന്നെ പരിഹരിച്ച് നൽകുമെന്നും അത് ബോധ്യപ്പെടുന്ന മുറക്ക് ബില്ലുകൾ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗംഅനുവദിക്കുമെന്നും തീരുമാനമായി.
പ്രസ്തുത റോഡിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആയി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിലെ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും സർവ്വേ നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും യോഗത്തിൽ തീരുമാനമായി. പ്രസ്തുത റോഡിലൂടെ കടന്നുപോകുന്ന 40 വർഷം പഴക്കമുള്ള ജലവിതരണ പൈപ്പ് ലൈൻ നീക്കം ചെയ്യുന്നതിനും പുതിയത് പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും അസിസ്റ്റൻറ് എൻജിനീയർ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തുന്നതായി എംഎൽഎ അറിയിച്ചു. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി പൂർണതോതിനുള്ള ഡ്രൈനേജ് ഉൾപ്പെടെ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
യോഗത്തിൽ മൂന്നിയൂർ പഞ്ചായത്ത് പ്രസിഡൻറ് രാജൻ പി. പഞ്ചായത്ത് മെമ്പർമാരായ ഹനീഫ മൂന്നിയൂർ , അൻവർ സാദത്ത്, മുനീർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീബ ,പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി എം കെ, യൂണിവേഴ്സിറ്റി എൻജിനീയർ മുബാറക് സി കെ , ജലാ അതോറിറ്റിയിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോബി ജോസഫ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അച്ഛൻറെ എൻജിനീയർ പ്രസാദ് സിറ്റി തുടങ്ങിയ ഉദ്യോഗസ്ഥരും ഹനീഫ മൂന്നിയൂർ ജില്ലാ പഞ്ചായത്ത് അംഗം I അബ്ദുൽ ജലീൽ കെ പി മുഹമ്മദ് തുടങ്ങിയ ജനപ്രതിനിധികളും മറ്റ് സാമൂഹ്യരാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
