Tuesday, November 10

ഖുർആൻ സ്റ്റഡി സെൻ്റർ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി

കൊടിഞ്ഞി: ഖുർആൻ സ്റ്റഡി സെൻ്റർ കേരളത്തിൻ്റെ കീഴിൽ കൊടിഞ്ഞിയിൽ ആരംഭിക്കുന്ന ഖുർആൻ സ്റ്റഡി സെൻ്റർ ഉദ്ഘാടനം നടത്തി. കൊടിഞ്ഞി അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം തിരൂരങ്ങാടി ഏരിയ കൺവീനർ സുരയ്യ ഇ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഷറഫുദ്ദീൻ ഉമർ മാസ്റ്റർ ഖുർആൻ സ്റ്റഡിസെൻ്റർ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. ഖുർആൻ സ്റ്റഡി സെൻ്റർ കേരളത്തിൻ്റെ ഈ വർഷം നടന്ന വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ താഹിറ,റാഹില,ഹബീബ,ഫൌസ,ഹബ,റിയ,കാമില,അമീന,ജസീന,മൈമൂന,നജ്ല,റഹ്മത്ത്,യാസ്മിൻ, ഹസ്ന എന്നിവരെ പരിപാടിയിൽ ആദരിച്ചു. ഖുർആൻ സ്റ്റഡി സെൻ്റർ ഏരിയ കോഡിനേറ്റർ സൈനബ പി സ്വാഗതം പറഞ്ഞു. അമീന എം പി പ്രാരംഭ പ്രാർത്ഥനയും ആരിഫ സാബിർ സമാപനവും നടത്തി. ഖുർആൻ സ്റ്റഡി സെൻ്റർ കൊടിഞ്ഞി ക്ലസ്റ്റർ കോഡിനേറ്റർ സജ്ന പി കെ,ജാസ്മിൻ ടി,ഖദീജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം നാലരക്ക് കൊടിഞ്ഞി അൽ മദ്റസതുൽ ഇസ്ലാമിയയിൽ വെച്ച് സ്റ്റഡി ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.