ആ ശുഭ്ര ചിരി ഇനിയില്ല…
ഗാനരചയിതാവും, നാടക രചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടൻ മൊയ്തീൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേ ചിന ജുമാ മസ്ജിദിൽ …
എപ്പോഴും ചിരിച്ച് ശുഭ്ര വസ്ത്രധാരിയായിരുന്ന മൊയ്തീൻ സാഹിബ് പഴയ കാല എഴുത്തനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. തിരൂരങ്ങാടിയിൽ വീറ്റു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും, മൂന്ന് പെൺമക്കളുമാണുള്ളത്.
എവി.മുഹമ്മദ്, കെട്ടി, മുഹമ്മദ്, എട്ടി. മുഹമ്മദ്, പള്ളിക്കൽ മെയ്തീൻ. തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർക്ക് നിരവധി ഗാനങ്ങൾ എഴുതി. രാഷ്ട്രീയ ഗാനങ്ങളും , മത സൗഹാർദ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജയ്പ്പ മലർ, ജയ് പന്റുല . എട്ട് കാലി വലയം കെട്ടിയ നേരത്ത്, നാളികേരത്തിന്റെ നാട് കേരളം, ഹിന്ദു മുസ്ലിം സങ്കേതമാ കേരളം, പരസ്പരം കലഹിക്കാൻ പറഞ്ഞില്ല മതങ്ങൾ പരിഹാരം ഐക്യത്തിലാണ് ഗുണങ്ങൾ . തുടങ്ങി നിരവധി ഗാനങ്ങളാണ് മൊയ്തീൻ സാഹിബിന്റെ തൂലികയിലൂടെ പിറന്നത്.
ഭാരത ദേവി ഇന്ദിര ഗാന്ധി എന്ന് തുടങ്ങുന്ന ഗാനത്തിന് ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രശംസ പിടുച്ചു പറ്റി. സാഹിബിന്റെ വിയോഗം മൂലം തിരൂരങ്ങാടിക്ക് തീരാനഷ്ടമാണ് ഉണ്ടായത്.
നാഥാ…. അവരുടെ പരലോക ജീവിതം പ്രകാശമാക്കി കൊടുക്കണേ …ആമീൻ സുമ്മ ആമീൻ.