Wednesday, October 15

കോടിയേരി ബാലകൃഷ്ണൻ: തിരൂരങ്ങാടിയിൽ സർവകക്ഷി അനുശോചന യോഗം നടത്തി

തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് നടന്ന അനുശോചന യോഗത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് എംപി ഇസ്മായിൽ അധ്യക്ഷതവഹിച്ചു.


അഡ്വ. സി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ പി എ മജീദ് എംഎൽഎ , സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടമല, വിവിധ കക്ഷി നേതാക്കളായ കെ പി അബ്ദുൽ മജീദ്, സി പി നൗഫൽ, സി പി അൻവർ സദാത്ത്, സിദീഖ് പനക്കൽ, സി പി ഗുഹരാജ്, കെ ശങ്കരനാരായണൻ , കെ വി ഗോപി, വി പി കുഞ്ഞാമു, യാസീൻ തിരൂരങ്ങാടി, കെ പി അബൂബക്കർ, പ്രൊഫ. പി മമ്മദ്, വി ഭാസ്ക്കരൻ, തൃകുളം കൃഷ്ണൻകുട്ടി, എം മൊയ്തീൻ കോയ, ഷാഫി മക്കാനിയത്ത്, എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാമദാസ് മാസ്റ്റർ സ്വാഗതവും ഇ പി മനോജ് നന്ദിയും പറഞ്ഞു.

വീഡിയോ
error: Content is protected !!