തിരൂരങ്ങാടി : പൗരപ്രമുഖനും മുന്‍ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസിന്റെ ട്രഷററും തിരൂരങ്ങാടി നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും നിലവില്‍ ജില്ലാ കര്‍ഷക കോണ്‍ഗ്രസിന്റെ ട്രഷററുമായ കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് കൊണ്ടാണത്ത് ബസ്റ്റാന്‍ഡില്‍ വച്ച് നടന്ന പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി അബു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി എംഅബ്ദുറഹ്മാന്‍കുട്ടി, സിപി നൗഫല്‍. പുന്നശ്ശേരി ശശി. ഡോക്ടര്‍ എം എ കബീര്‍. എം എന്‍ ഹുസൈന്‍.അറക്കല്‍ കൃഷ്ണന്‍, സലിംചുള്ളിപ്പാറ. എംപി .രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ വെന്നിയൂര്‍, മാനേരിക്കല്‍ ഇബ്രാഹിം, സിപി വഹാബ്, മൊയ്തീന്‍ കോയ, ഫൈസല്‍ ചെമ്മാട്, പരപ്പന്‍ അബ്ദുറഹ്മാന്‍, പി കെ അബ്ദുല്‍ അസീസ്, കടവത്ത് സെയ്തലവി, കെപിസി രാജീവ് ബാബു, എം ഹംസ കുട്ടി.അഷ്‌റഫ് തച്ചറപ്പടിക്കല്‍. എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മോഹനന്‍ വെന്നിയൂര്‍ സ്വാഗതവും കെ പി അബ്ദുല്‍ മജീദ് ഹാജി നന്ദിയും പറഞ്ഞു.