നന്നമ്പ്രയിൽ കുറുക്കൻ 2 ആളുകളെയും നിരവധി ആടുകളെയും കടിച്ചു ; പേ ബാധയെന്ന് സംശയം

നന്നമ്പ്രയിൽ തെരുവ് നായ്ക്കൾക്ക് പുറമെ കുറുക്കന്റെ ശല്യവവും. കുറുക്കൻ 2 പേരെയും 7 ആടുകളെയും കടിച്ചു പരിക്കേൽപ്പിച്ചു. കുറക്കന് പേ ഉള്ളതായി സംശയം

നന്നമ്പ്ര ദുബായ് പീടിക, തിരുനിലം ഭാഗങ്ങളിലാണ് കുറുക്കൻ നാട്ടുകാരെ കടിച്ചത്. സുമേഷ്, ശരത്ത് എന്നിവരെ കുറുക്കൻ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. പ്രദേശത്തെ 7 ആടുകളെയും കുറുക്കൻ കടിച്ചു പരിക്കേല്പിച്ചിട്ടുണ്ട്.
ഇവക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
കുറക്കന് പേ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതിനിടെ കുറുക്കനെ പ്രദേശത്തെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. കുറുക്കനെ കടിച്ച നായ്ക്കൾക്കും ആടുകൾക്കും പേ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കടിച്ച ആടുകളെ നിരീക്ഷണത്തിൽ വെക്കാൻ മൃഗ സംരക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

വീഡിയോ

കൊടിഞ്ഞിയിൽ തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊടിഞ്ഞി ചെറുപ്പാറയിൽ 2 പേരെ തെരുവ് നായ്ക്കൾ കടിച്ചു. കുറൂൽ സ്വദേശി മൂഴിക്കൽ സ്വാലിഹ്, നന്നമ്പ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പത്തൂർ അബ്ദുൽ അസീസ് എന്നിവരെയാണ് നായ കടിച്ചത്. ചെറുപ്പാറ സൈൻ കോളേജിന് സമീപം ബൈക്ക് നിർത്തിയിട്ട് സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിനെ കടിച്ചത്. സുഹൃത്തിന്റെ വീട്ടിൽ കസേരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് പിറകിലൂടെ വന്ന നായ അസീസിനെ കടിച്ചത്. ഇരുവർക്കും മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. തെരുവ് നായ്ക്കളുടെ ശല്യം കാരണം നാട്ടുകാർ ആശങ്കയിലാണ്. പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!