തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.
കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതിനിധി സഫറുള്ള, മുഹീനുൽ ഇസ്ലാം, സലാഹുദ്ധീൻ തേറാമ്പിൽ, ഉള്ളാട്ട് കോയ സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!