Thursday, July 30

Tag: താലൂക്ക് ആശുപത്രി

സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ ആശുപത്രി ജീവനക്കാരനെ ആദരിച്ചു
Local news

സത്യസന്ധതയ്ക്ക് ആദരം: കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകിയ ആശുപത്രി ജീവനക്കാരനെ ആദരിച്ചു

​തിരൂരങ്ങാടി: താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും പണവുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായ താലൂക്ക് ആശുപത്രി ജീവനക്കാരൻ മൂസ്സക്കുട്ടിയെ താലൂക്ക് ഡെവലപ്മെന്റ് ഫോറം തിരൂരങ്ങാടി ആദരിച്ചു.​തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഫാർമസി വിഭാഗത്തിലെ ഗ്രേഡ് 2 സ്റ്റാഫായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി മൂസ്സക്കുട്ടിയാണ് ഈ സത്യസന്ധതയിലൂടെ പ്രശംസ പിടിച്ചുപറ്റിയത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നിയൂർ സ്വദേശിയായ രോഗിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട പേഴ്സ് ഫാർമസി പരിസരത്തുനിന്നാണ് മൂസ്സക്കുട്ടിക്ക് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പേഴ്സ് യഥാർത്ഥ ഉടമസ്ഥന് സുരക്ഷിതമായി കൈമാറി.​തിരൂരങ്ങാടി പോലീസ് എ...
Politics

തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റി നിയമനം: ലീഗിൽ അസ്വസ്ഥത പുകയുന്നു

തിരൂരങ്ങാടി: നഗരസഭയുടെ അധീനതയിലുള്ള തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ രൂക്ഷമായ അസ്വസ്ഥത പുകയുന്നു. എച്ച്.എം.സി. അംഗങ്ങളെ നിയമിച്ചതിൽ നഗരസഭയിലെ ചെമ്മാട്, തിരൂരങ്ങാടി ടൗൺ മാത്രം കേന്ദ്രീകരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നഗരസഭാ പരിധിയിലെ മറ്റ് പ്രദേശങ്ങളെ പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്നുമാണ് ലീഗണികളിലെ ആക്ഷേപം.ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് നഗരസഭ നിർദ്ദേശിക്കുന്ന ഔദ്യോഗിക അംഗങ്ങൾക്ക് പുറമെ ദേശീയ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടി പ്രതിനിധികൾ, എം.പി, എം.എൽ.എ. എന്നിവരുടെ പ്രതിനിധികൾ എന്നിവ ഉൾകൊള്ളുന്നതാണ് സമ്പൂർണ്ണ എച്ച്.എം.സി. കമ്മറ്റി .നഗരസഭ ഭരിക്കുന്നത് മുസ്ലിം ലീഗായത് കൊണ്ട് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, ആരോഗ്യ, പൊതുമരാമത്ത് ചെയർമ...
Other

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ആരോഗ്യ മന്ത്രി ഇടപ്പെട്ടു; ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ദിവസം രണ്ടായിരത്തിലേറെ രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഡോക്ടർ ഇല്ലാതായിട്ട് ഒന്നര മാസത്തിലേറെ ആയി. ഈ വിഷയം ചൂണ്ടി കാണിച്ച് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) താലൂക്ക് സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13 ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം. ഒ ക്ക് നേരിട്ടും പരാതികൾ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ കുറവിനോടൊപ്പം സ്ത്രീ രോഗ വിഭാഗത്തിലും ഡോക്ടറുടെ ഒഴിവ...
Other

മന്ത്രി വരുന്നു… താലൂക്ക് ആശുപത്രി റോഡിന് ശാപമോക്ഷം

തിരൂരങ്ങാടി : ഏറെക്കാലമായി തകർന്നു കിടക്കുന്ന താലൂക്ക് ആശുപത്രി റോഡ് നന്നാക്കി. ആശുപത്രിയുടെ പ്രധാന വഴിയിലെ റോഡണ് ഇന്ന് രാത്രി അടിയന്തി രമായി നന്നാക്കിയത്. റോഡിലെ ടാർ പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം നന്നാക്കാൻ നഗരസഭ ഫണ്ട് വെച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. രോഗികളെയും കൊണ്ട് വാഹന ത്തിലും ആംബുലൻസിലും വരുമ്പോൾ കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകുന്നു. നിരവധി തവണ അധികൃതരെ പരിഹാരം ഉണ്ടായിട്ടില്ല. ഇന്ന് രാത്രി പെട്ടെന്നാണ് പ്രവൃത്തി ആരംഭിച്ചത്. മന്ത്രി വീണ ജോർജ് വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനായി ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിൽ വരുന്നുണ്ട്. ഇതേ തുടർന്നാണ് റോഡ് നന്നാക്കിയത് എന്നാണ് അറിയുന്നത്. കാലങ്ങളായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും നടക്കാത്തത് മന്ത്രിയുടെ ഒറ്റ വരവോടെ പരിഹാരമായി എന്നതാണ് നാട്ടുകാർ ആശ്വാസത്തോടെ പറയുന്നത്....
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതി...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
error: Content is protected !!