Wednesday, June 17

Tag: Munniyur news

തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു
Obituary

തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു

മൂന്നിയൂർ : തലപ്പാറ പള്ളിയാളിൽ താമസിക്കുന്ന പരേതനായ കഴുങ്ങും തോട്ടത്തിൽ അഹമ്മദ് ഹാജിയുടെ ഭാര്യ കെ കെ ഫാത്തിമ്മ 78 മരണപ്പെട്ടു, മക്കൾ ഷറഫുദ്ധീൻ (സൗദി)സുബൈദ, ഉമ്മുകുൽസു , മരുമക്കൾ, ഹംസ പൂച്ചോലമാട് അഷറഫ് കരുമ്പിൽ മൈമൂന സഹേദരങ്ങൾ അഹമ്മദ് ഹാജി, പരേതനായ കെ. കെ മൂസ്സ (മുൻ ഏ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ജനാസ നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് മസ്ജിദിൽ...
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്

പെരിന്തൽമണ്ണ : വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നിയൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. :അങ്ങാടിപ്പുറത്ത് ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെന്നിയൂരിൽ ഉള്ളതാണ് വാഹനം. മൂന്നിയൂർ സ്വദേശികളായ കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 14 പേരോളം ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
Malappuram

സുന്നി സംഘടനകൾ നടത്തിയ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച സമാപിച്ചു

മൂന്നിയൂർ : സുന്നി സംഘടനകൾ നടത്തിയ ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190ആം ആണ്ട് നേർച്ചക്ക് പ്രൗഢമായ സമാപനം.വൈകുന്നേരം 4 മണിക്ക് നടന്ന മഖ്ബറ സിയാറത്തിനു സയ്യിദ് ശറഫുദ്ധീൻ ജമലു ല്ലൈലി നേതൃത്വം നൽകി. തുടർന്ന് നടന്ന മൗലിദ് മജിലിസ്സിന് സയ്യിദ് സ്വാദിക് തങ്ങളും പ്രാർത്ഥനക്ക് സയ്യിദ് നൂറുദ്ധീൻ ജിഫിരിയും നേതൃ ത്വംനൽകി. മഗ്‌രിബ് നിസ്കാര ശേഷം നടന്ന സമാപന സമ്മേളനം SYS സംസ്ഥാന ഫിനാൻസ് സെക്രെട്ടറി സ്വാ ദിക് മാസ്റ്റർ വെളിമുക്ക് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. സമാപന പ്രാർത്ഥനക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കോഴിക്കോട് നേതൃത്വം നൽകി . സയ്യിദ് സൈനുൽ ആബിദ് തങ്ങൾ തലപ്പാറ, ഉവൈസ് അദനി, MN കുഞ്ഞിമുഹമ്മദ് ഹാജി, ഫാറൂഖ് സഖാഫി, KT മൊയ്‌ദീൻ കുട്ടി മുസ്ലിയാർ, മുസ്തഫ സഖാഫി കളിയാട്ടമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.നേർച്ചക്ക് എത്തിയ ആയ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രതി...
error: Content is protected !!