കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം
വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE
പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. സാധാരഗണതിയിൽ മിഠായികളും സ്വീകരണങ്ങളും ഏറ്റുവാങ്ങി ചുവട് വെക്കാറുള്ള നബിദിന റാലി, കാഴ്ചാക്കാർക്ക് മധുരം വിതരമം ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
നാട്ടുകാരും പൊതുജനങ്ങളും മഹല്ല് കാരണവൻമാരും വിദ്യാർത്ഥികളും അണിനിരന്ന സ്നേഹ റാലി മറ്റനേകം പുതുമകളും വൈവിധ്യങ്ങളും നിറഞ്ഞതായിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രവാചകനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതിനെതിരെ ദയാലുവാണെന്റെ നബി എന്ന പ്രമേയത്തിൽ സമാധാനസന്ദേശവാഹകരും റാലിയുണ്ടായിരുന്നു. ദഫ്, സ്‌കൗട്ട് സംഘങ്ങൾക്ക് പുറമെ, വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള വേഷങ്ങൾ വിദ്യാർത്ഥി സംഘങ്ങളും റാലിക്ക് കൊഴുപ്പേകി. കൂടാതെ, സ്‌കേറ്റിംഗ് അഭ്യാസികൾ, ഫ്ളവർ ഷോ, പാരമ്പര്യകലാരൂപങ്ങളായ അറബനമുട്ട്, ഖവാലി തുടങ്ങിയവയും സ്നേഹ റാലിയുടെ പ്രധാന ആകർഷങ്ങളായിരുന്നു.
സ്നേഹറാലിക്ക് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ കമ്മിറ്റി ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവർക്കൊപ്പം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഒ എസ് എഫ് പ്രവർത്തകരും റാലിയിൽ പങ്കാളികളായി.
ഫോട്ടോ ക്യാപ്ഷൻ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലിയിൽ ശ്രദ്ധേയമായി മിഠായി വണ്ടി.