Tag: Sys

എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു
Local news, Other

എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ 'സാമ്പത്തിക വ്യവഹാരങ്ങളുടെ മതം' എന്ന പ്രമേയത്തിൽ എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ചെമ്മാട് വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സോൺ സാമൂഹികം പ്രസിഡന്റ് സിദ്ദീഖ് അഹ്‌സനി സി കെ നഗർ ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. എ. പി ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ,കെ ടി മുഹമ്മദ്‌ ഷാഫി സയ്യിദാബാദ് പങ്കെടുത്തു. ...
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ...
Local news, Other

എസ് വൈ എസ് ‘സ്കഫോൾഡ് ‘ ഭിന്നശേഷി സംഗമം സമാപിച്ചു

തിരൂരങ്ങാടി: ഭിന്നശേഷി വിഭാഗത്തെ ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നതിനായി ഡിസംബർ 3 ന് ആചരിക്കുന്ന ലോക ഭിന്നശേഷി ദിനത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റി സ്കഫോൾഡ് എന്ന പേരിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി പ്രവർത്തകൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരനായ താൻ വായനയിലൂടെ ലോകത്തെക്കുറിച്ച് ധാരാളം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത അനുഭവം അറിയപ്പെട്ട വായനക്കാരൻ കൂടിയായ ഹനീഫ ശ്രോതാക്കളുമായി പങ്കുവെക്കുകയും വായന ഒരു ശീലമാക്കി മാറ്റണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. സോണിന്റെ വ്യത്യസ്ത യൂണിറ്റുകളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർ അവരുടെ കലാ സാഹിത്യ കഴിവുകൾ പ്രദർശിപ്പിച്ചു. സംഘാടകർ മധുരം നൽകിയും ഭക്ഷണം വിതരണം ചെയ്തും സമ്മാനം നൽകിയും ഭിന്നശേഷിക്കാർക്...
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാ...
Information

പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ; എസ് വൈ എസ് എക്കോ സല്യൂട്ട് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന തിരൂരങ്ങാടി സോണ്‍ എക്കോ സല്യൂട്ട് സംഘടിപ്പിച്ചു. കരിപറമ്പ് ടൗണില്‍ നടന്ന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സോണ്‍ തലങ്ങളില്‍ എക്കോ സല്യൂട്ട് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഫല വൃക്ഷതൈകളുടെ വിതരണവും സോണ്‍ പരിധിയിലെ യുവ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന...
Feature, Information

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസിനു കീഴിൽ തൈ നടൽ ഉൽഘടനം ചെയ്തു

മുട്ടിച്ചിറയിൽ നടന്ന പരിപാടിയിൽ യുവ കർഷകനായ ശ്രീനു മുട്ടിച്ചിറ തൈ നടലിനു നേതൃത്വം നൽകി. സർക്കിൾ നേതാക്കളായ ഇസ്ഹാഖ് സഖാഫി കളിയാട്ടമുക്ക്, അസ്‌ലം ചിനക്കൽ, ഷാഫി കളിയാട്ടമുക്ക് തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ സർക്കിളിലെ മുഴുവൻ പ്രവർത്തകരും വീടുകളിൽ തൈ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു ...
Information

രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം, കേരള സ്റ്റോറി സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുത് : എസ് വൈ എസ്

കോഴിക്കോട്: ഇസ്ലാം ഭീതി വളര്‍ത്തി ജനങ്ങളെ സാമുദായികമായി പിളര്‍ത്താനും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരളാ സര്‍ക്കാറുകളൊട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താന്‍ അന്വേഷണഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് എസ് വൈ എസ് ചോദിച്ചു. 32,000 മലയാളി യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്. ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന ഭരണകൂടമാണ് രാജ്യത്ത് നിലവിലു...
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോ...
Information, Kerala, Life Style

ആയിര കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായി എസ് വൈ എസ് പ്രവര്‍ത്തകരുടെ ഹൈവേ നോമ്പുതുറ

തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്. ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ...
Obituary

സയ്യിദ് കെ കെ എസ് തങ്ങൾ കൊളപ്പുറം അന്തരിച്ചു

 തിരൂരങ്ങാടി : കൊളപ്പുറം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ബാഖവി അൽ ഖാദിരി എന്ന കെ കെ എസ് തങ്ങൾ (60) നിര്യാതനായി. പരേതരായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടേയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനാണ്. ബാഖവി, കാമിൽ സഖാഫി ബിരുദധാരിയായ തങ്ങൾ സമസ്ത മുൻ തിരൂർ താലൂക്ക് വൈസ് പ്രസിഡണ്ട്, എസ് വൈ എസ് എആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് , എസ് എം എ മേഖല ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സയ്യിദത്ത് ത്വാഹിറ ബീവി.മക്കൾ: സയ്യിദ് ഉമർ ജരീർ അഹ്സനി (മുദരിസ് ചേറൂർ ശുഹദാ മസ്ജിദ്), സയ്യിദ് അബ്ദുർ റഹ്മാൻ ജസീൽ 21 മിൽ സഖാഫി (മുദരിസ് കാരന്തൂർ ജാമിഅ മർകസ് ),സയ്യിദ് അഹമദ് ജബീർ (വിദ്യാർഥി അൽ ഇഹ് സാൻ വേങ്ങര), സയ്യിദത്ത് ജുമൈല ബീവി സയ്യിദത്ത് ജുബൈ റബീവി.മരുമക്കൾ: സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലെെ ലി, സയ്യിദ് മുഹമ്മദ് അൻവർ , സയ്യിദ് ഇബ്റാഹിം, സയ്യിദത്ത് നഫീസ മർജാൻ, സയ്യിദത്ത് സുമയ്യ മർജാൻ.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത...
Other

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുല്‍ ഹകീം അസഹരി അറിയിച്ചു. ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പിതാവുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ...
Other

സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി നബിദിന സന്ദേശ റാലി ശ്രദ്ധേയമായി

കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. സാധാരഗ...
Other

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇൻസ്പെയർ സമാപിച്ചു

തിരൂരങ്ങാടി : കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃപര്യടനം ഇൻസ് പെയർ ആവേശമായി. തിരൂരങ്ങാടി , തേഞ്ഞിപ്പലം സോണുകളിൽ സമാപിച്ചു. തിരൂരങ്ങാടി സോൺ ഇൻസ് പെയർ ചെമ്മാട് സി കെ നഗർ നൂറുൽ ഹുദാ മദ്റസയിൽ നടന്നു. സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. എം വി അബ്ദുർ റഹ്മാൻ ഹാജി പ്രസംഗിച്ചു. തേഞ്ഞിപ്പലം സോൺ വെളിമുക്ക് വാദി ബദ്റിലും നടന്നു. പ്രസിഡണ്ട് മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ ടി അഹമദ് കോയ സഖാഫി പ്രസംഗിച്ചു.കൂറ്റമ്പാറ അബ്ദുർ റഹ്മാൻ ദാരിമി, ഊരകം അബ്ദുർ റഹ്മാൻ സഖാഫി, മുസ്തഫ കോഡൂർ , വിഷയമവതരിപ്പിച്ചു. ജില്ലാ നേതാക്കളായ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി, സി കെ യു മൗലവി മോങ്ങം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, മുഹമ്മദ് ഹാജി മൂന്നിയൂർ, ബശീർ ഹാജി പടിക്കൽ, ജമാൽ കരുളായി, അലിയാർ ഹാജി കക്കാട് സംബന്ധിച്ചു...
Malappuram

താലൂക്ക് ആശുപത്രിയിൽ ഐ സി എഫ് നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു

മലപ്പുറം  താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ  200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.പ്രോജക്റ്റ് കോ- ഓഡിനേറ്റർ എഞ്ചി.അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദു റഹ്മാൻ സഖാഫി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ...
Other

സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മുട്ടിച്ചിറ ശുഹദാ നേര്‍ച്ച ഇന്ന്

തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേര്‍ച്ച ഇന്ന് (2022 മെയ് 10 ചൊവ്വ) മുട്ടിച്ചിറ പള്ളിക്ക് പിന്‍വശത്തുള്ള ഫലാഹ് കാമ്പസില്‍ വെച്ച് നടക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടിച്ചിറ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശുഹദാ മൗലിദ്, പ്രകീര്‍ത്തനസദസ്സ് എന്നിവ നടക്കും. മഗ്‌രിബിനുശേഷം നടക്കുന്ന ശുഹദാ അനുസ്മരണ സമ്മേളനം കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം...
Local news

റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

പന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വി പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ പി കെ അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം കെ പി കുഞ്ഞിക്കോയ തങ്ങൾ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. പി നൗഫൽ ഫാറൂഖ് , സി പി ഇസ്മാഈൽ, കെ പി ഇദ്‌രീസ് സഖാഫി പ്രസംഗിച്ചു. കെ പി സൈനുൽ ആബിദ് തങ്ങൾ, സി പി മുഹമ്മദ്, പി ടി അബ്ദുറഹ്‌മാൻ, എം ഉമർ കോയ, ഒ കെ സാദിഖ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ വിഭവങ്ങളടങ്ങിയ കിറ്റുകൾക്ക് പുറമെ അനാഥർക്കും വിധവകൾക്കുമുള്ള പെരുന്നാൾ വസ്ത്ര വിതരണവും നടന്നു. ...
Local news

ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും

ചെമ്മാട് സർക്കിൾ എസ്.വൈ.എസ് സംഘടിപ്പിച്ച ചുമട്ടു തൊഴിലാളി സംഗമം എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള തസ്കിയ ക്യാമ്പും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. 'അങ്ങാടിയിലെ മര്യാദകൾ' എന്ന വിഷയത്തിൽ നൗഫൽ ഫാറൂഖ് ക്ലാസ്സെടുത്തു. പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് അഹ്സനി അധ്യക്ഷത വഹിച്ചു. ചെമ്മാട് അൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് ഇഫ്താർ, ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ...
Other

ആയിരങ്ങൾ അണി നിരന്ന് എസ് വൈ എസ് ടീം ഒലീവ് ജില്ലാ റാലി

മലപ്പുറം : സാമൂഹിക സാംസ്കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കാൻ സന്നദ്ധരായ എസ്.വൈ.എസിന്റെ പ്രത്യേക വളണ്ടിയർ കോറായ ടീം ഒലീവ് അംഗങ്ങളുടെ ജില്ലാ റാലിക്ക് പ്രൗഢമായ സമാപനം. ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള വർഗ്ഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക,വ്യാജ നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. പൗരന്മാരുടെ സ്വാതന്ത്ര്യംഭരണക്കാരുടെ വകയല്ലഭരണഘടന ഉറപ്പു നൽകുംഅവകാശങ്ങൾ ഇല്ലാതാക്കാൻഫാസിസ്റ്റുകളേ തുനിയേണ്ടാ വർഗീയതയുടെ തേറ്റകൾ കാട്ടിപരിവാർ വർഗം ചിരിക്കുന്നുഹിജാബിൻ മറവിൽ പ്രശ്നം തീർത്ത്നാടിൻ ശാന്തി തകർക്കാൻ വെമ്പുംഫാസിസമഴിമതി അരാജകത്വം വിലക്കയറ്റം പട്ടിണി മാന്ദ്യംരാഷ്ട്രം മൊത്തം തകരുമ്പോൾകുത്തക ഭീമരെ തീറ്റിപ്പോറ്റാൻഇന്ത്യ വിറ്റ് തുലക്കുന്നുസമരയുവത്വം തോറ്റ് തരില്ല.തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉണ്ടായിരുന്നു. ഇതിനകം കേരളത്തിൽ വിവിധ മേഖലകളിൽ കൃത്യമായ അ...
Malappuram

സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതു സമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ്...
Local news

കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം നാളെ

തിരൂരങ്ങാടി :- 'ജാഗ്രതയാണ് കരുത്ത്' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ത്രൈമാസ കാമ്പയിന്‍ ഭാഗമായി തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം നാളെ 26 ഞായറാഴ്ച വൈകുന്നേരം 2 മണിക്ക് മൂന്നിയൂർ-ചിനക്കൽ നടക്കും. ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില യാളുകള്‍ ബോധപൂര്‍വ്വം സ്യഷ്ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികള്‍ക്ക് ആശയ ബോധവല്‍ക്കരണം നടത്തും. സങ്കുചിത കക്ഷിരാഷ്ട്രീയ വാദങ്ങള്‍ക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്ഥാന നിലപാട് വിശദമാക്കും.നാട്ടില്‍ നില നില്‍ക്കുന്ന സൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാല്‍ വിവാദങ്ങളും ഗൗരവമേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കും. ഭയനാകമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ വര്‍ധിച്ചുവരുന്ന അധാര്‍മ്മിക പ്ര...
Local news

വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്തയുടെ മുൻകാല നേതാവും സാന്ത്വന പ്രവർത്തകനുമായിരുന്ന കുഞ്ഞിമോൻ ഫൈസി അനുസ്മരണ സമ്മേളനം വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ആത്മീയ സംഗമത്തോടെ സംഘടിപ്പിച്ചു. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഷാഫി സഖാഫി മുണ്ടമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യുവ അഭിഭാഷകൻ അബ്ദുൽ കലാം വി എം, അബ്ബാസ് നരിമടക്കൽ എന്നിവരെ ആദരിച്ചു. പരിപാടിയിൽ എം പി അബ്ദു ലത്തീഫ് സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി, പി കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ...
Local news

വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് വികസനം സ്വപ്നമോ?" മുഖാമുഖത്തിന് തുടക്കം തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തിൽ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ മുഖ്യധാരാ പാർട്ടികൾ ഉത്തരവാദിത്തം നിർവഹിക്കണം നാടിൻ്റെ വികസനത്തിന്നായി രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി."മലപ്പുറത്തിന് വികസനം സ്വപ്നമോ ?' എന്ന ശീർഷകത്തിൽ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സിക്രട്ടറി എം എൻ ...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്ത...
error: Content is protected !!