Monday, August 18

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ: കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടിൽ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് കഴിഞ്ഞവർഷം വിവാഹിതനായ മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്.
മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും അമ്മയും കോഴിക്കറിയിൽ വിഷംചേർത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരൻമാരും ആത്മഹത്യചെയ്യുകയായിരുന്നു.

error: Content is protected !!