Sunday, August 2

Tag: Girl

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു
Obituary

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ: കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടിൽ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് കഴിഞ്ഞവർഷം വിവാഹിതനായ മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്.മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും അമ്മയും കോഴിക്കറിയിൽ വിഷംചേർത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരൻമാരും ആത്മഹത്യചെയ്യുകയായിരുന്നു....
Crime

ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
Obituary

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി....
Other

മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

കാസർകോട്: മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടൻ തന്നെ കെട്ടഴിച്ച് മാറ്റി ബൈകിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മുഹമ്മദ്...
error: Content is protected !!