കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി – 9746594969, 8667253435, 9747635213, വടകര – 9846564142

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ Join ചെയ്യുക https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN

സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 14-ന് രാവിലെ 10.30-ന് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ. കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.      പി.ആര്‍. 1415/2022

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി.-1, എല്‍.സി.-1) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 15-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകണം. പ്രവേശന പരീക്ഷയെഴുതിയവര്‍ക്ക് മുന്‍ഗണന.      പി.ആര്‍. 1416/2022

പി.എച്ച്.ഡി. പ്രവേശനം

പൊളിറ്റിക്കല്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം 19-ന് വൈകീട്ട് 5 മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.      പി.ആര്‍. 1418/2022

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2021, ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 25-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും

എം.ബി.എ. വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2018 റഗുലര്‍ പരീക്ഷയുടെയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയുടെയും പ്രൊജക്ട് ഇവാല്വേഷനും വൈവയും 25-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടക്കും.     പി.ആര്‍. 1420/2022

എം.എ. ഫിലോസഫി വൈവ

എസി.ഡി.ഇ., നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും.        പി.ആര്‍. 1421/2022

പരീക്ഷാ അപേക്ഷ

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയാടെ 31 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.      പി.ആര്‍. 1422/2022

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

5, 6 സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ്, അഗ്രിക്കള്‍ച്ചര്‍ , ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എം.പി.എഡ്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.       പി.ആര്‍. 1423/2022

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17-ന് തുടങ്ങും.

‘സി.എച്ച്. മുഹമ്മദ്‌കോയ സ്മരണകള്‍’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ പ്രസിദ്ധീകരിച്ച ‘സി.എച്ച്. മുഹമ്മദ് കോയ സ്മരണകള്‍’ രണ്ടാം പതിപ്പ് എം.പി. അബ്ദുസമദ് സമദാനി എം.പി. പ്രകാശനം ചെയ്തു. സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയറില്‍ നടന്ന പരിപാടിയില്‍ പി.എം. അഹമ്മദ് ബാവ പുസ്തകം ഏറ്റുവാങ്ങി. സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ. പി.എ. റഷീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എ. അബ്ദുല്‍ അസീസ്, പി.എ. റഷീദ്, അബ്ദുറഹ്‌മാന്‍ മാങ്ങാട്, ഖാദര്‍ പാലാഴി, മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!