ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.

തിരൂരങ്ങാടി: ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്താത്തതിലും കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട്കൊണ്ടും കക്കാട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്.
തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിൽ എടരിക്കോട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് കക്കാട് ദേശീയപാത ഉപരോധിച്ച് ചക്രസതംഭനസമരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിമുതൽ 11.15 വരെയാണ് പ്രവർത്തകർ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധിച്ചത്.ചക്രസതംഭനസമരം കെപിസിസി അംഗം എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കെ.തങ്ങൾ, എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, അറക്കൽ കൃഷ്ണൻ, പി.കെ അബ്ദുൽ അസീസ്, അലിമോൻ തടത്തിൽ, കല്ലുപറമ്പൻ മജീദ് ഹാജി, യു.വി.അബ്ദുൽ കരീം, വി.വി അബു, പി.ഒ സലാം, ബുഷുറുദ്ധീൻ തടത്തിൽ, ഖാദർ പന്തക്കൻ, പരപ്പൻ അബ്ദുറഹ്മാൻ, മോഹനൻ വെന്നിയൂർ, ഫവാസ്, സുനിൽ പട്ടാമ്പി എന്നിവർ സംസാരിച്ചു.

https://tirurangaditoday.in/wp-content/uploads/2021/11/VID-20211109-WA0060.mp4
error: Content is protected !!