പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു
മൂന്നിയൂര്‍ : പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി മൂന്നിയൂര്‍ പടിക്കലില്‍ സംഘടിപ്പിച പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി നസ്രുള്ള മുഖ്യപ്രഭാഷണം നടത്തി പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് പടിക്കല്‍ അധ്യക്ഷത വഹിച്ചു.
പെരുവള്ളൂര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗഫൂര്‍ പള്ളിക്കല്‍ മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ മൊയ്തീന്‍കുട്ടി പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പികെ കുഞ്ഞു ഹാജി സൗഹൃദ പ്രതിനിധി മുസ്ലിം ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എ അസീസ് വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുറഹ്മാന്‍ ഡിസിസി നിര്‍വാഹ സമിതി അംഗം കെപി സക്കീര്‍ മാസ്റ്റര്‍ മൈനോറിറ്റ...