Thursday, October 15

Tag: National highway

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു
Malappuram

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു

തിരൂരങ്ങാടി : ജില്ലയിൽ ദേശീയ പാതയിൽ അഞ്ചിടങ്ങളിൽ നടപ്പാലം നിർമിക്കാൻ അനുമതിയായി. രാമനാട്ടുകര-വളാഞ്ചേരി റീച്ചിലെ യൂണിവേഴ്സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. 12 കോടി രൂപയാണ്നിർമാണ ചെലവ്. റോഡിന്റെ ഇരു ഭാഗത്തേക്ക് 45 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഫൂട്ട് ഓവർ ബ്രിജിന് 5.8 മീറ്റർ ഉയരമുണ്ടാകും. പാലത്തിന് 3 മീറ്റർ വീതിയാണ് ഉണ്ടാകുക. വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും. കൈവരി, ഗോവണി എന്നിവയുണ്ടാകും. ദേശീയപാത വികസനം വന്നതോടെ പല പ്രദേശങ്ങളും രണ്ടായി വിഭജിച്ചിരിക്കുകയാണ്, നാട്ടുകാരുടെയും ജന പ്രതിനിധികളുടെ ആവശ്യവും സ്ഥല ലഭ്യതയും കണക്കിലെടുത്താണ് ഫൂട്ട് ഓവർ ബ്രിജ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിലെ പൊന്നാനി ഉറുമ്പ് നഗർ, എം ഐ ഗേൾസ് ഹൈസ്കൂൾ, തവനൂർ മദിരശ്ശേരി പ്രദേശങ്...
ദേശീയപാത കക്കാട് ടൗണില്‍ പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഡിവൈഡര്‍ നിര്‍മാണം തുടങ്ങി
Local news, Malappuram

ദേശീയപാത കക്കാട് ടൗണില്‍ പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഡിവൈഡര്‍ നിര്‍മാണം തുടങ്ങി

തിരൂരങ്ങാടി : കക്കാട് ടൗണില്‍ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. നിലവിലെ നിര്‍മാണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. നിര്‍മാണം നാട്ടുകാരില്‍ ഏറെ പ്രതിഷേധം ഉളവാക്കുകയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കുകയും അനുമതി നല്‍കുകയുമായിരുന്നു. നഗരസഭ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, കെ, ടി ഷാഹുൽ ഹമീദ്, പി, കെ, അസറുദീൻ, എം, കെ, നൗഫൽ, പി, ടി സൈതലവി,സി, സി, നാസർ,എം, കെ ജൈസൽ, എം, കെ ജാബിർ, നേതൃത്വം നൽകി....
കൂരിയാട്  ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ
Local news

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ. പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി. 2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂച...
ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍
Malappuram

ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

പൊന്നാനി : കനത്ത കൊള്ളയ്ക്ക് ഇരയായി പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍, കാലടി വില്ലേജിലെ വയല്‍ പ്രദേശങ്ങള്‍. കൊള്ള നടന്നത് ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മറവില്‍. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കര്‍ കണക്കിന് വയല്‍ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവില്‍ നികത്തുന്നതിനിടയില്‍ കരാര്‍ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയില്‍ ആറുവരിപ്പാതയുടെ തകര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് നിര്‍മ്മാണത്തിന്റെ മറവില്‍ ഇത്തരമൊരു കൊള്ള നടക്കുന്നത്....
ജില്ല കടക്കാൻ ഇനി 50 മിനിറ്റ് മാത്രം; മലപ്പുറത്ത് 76 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാത
Malappuram

ജില്ല കടക്കാൻ ഇനി 50 മിനിറ്റ് മാത്രം; മലപ്പുറത്ത് 76 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാത

കുറ്റിപ്പുറം : മംഗളൂരു -ഇടപ്പള്ളി ദേശീയപാതയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 93% ജോലികളും പൂർത്തിയായി. 75.6 കിലോമീറ്റർ നീളത്തിൽ മലപ്പുറം ജില്ലയിൽ പൂർത്തിയാകുന്ന പാത ജൂൺ മാസത്തോടെ പൂർണമായി ഗതാഗതത്തിനു തുറന്നുനൽകും. മെയ് 31 നകം മുഴുവൻ ജിലോയും പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. ഇതിന്റെ ഭാഗമായി പാല ഭാഗത്തും 24 മണിക്കൂറും ജോലികൾ പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്ന് ഇടപ്പള്ളി വഴി മുംബൈ പനവേലിൽ എത്തിച്ചേരുന്ന സുപ്രധാന പാതയാണിത്. 7800 കോടിയോളം രൂപ ചെലവിട്ടാണ് ജില്ലയിൽ പുതിയ പാത യാഥാർഥ്യമാകുന്നത്. ഇതിൽ മൂവായിരം കോടിയിലേറെ രൂപ സ്ഥലമേറ്റെടുപ്പിന് ചെലവഴിച്ചു. 2022 മാർച്ച് 22നാണ് ജില്ലയിലെ ജോലികൾ ആരംഭിച്ചത്. ജംങ്ഷനുകളും യു ടേണുകളും ഇല്ലാത്ത പാതയിലൂടെ ഇനി വെറും 50 മിനിറ്റിൽ ജില്ല കടക്കാനാകും. ജില്ലയിലെ ടോൾ പ്ലാസ വെട്ടിച്ചിറ...
എടരിക്കോട് ബൈക്കിൽ ബസിടിച്ചു പരിക്കേറ്റ തെന്നല സ്വദേശിനി മരിച്ചു
Accident

എടരിക്കോട് ബൈക്കിൽ ബസിടിച്ചു പരിക്കേറ്റ തെന്നല സ്വദേശിനി മരിച്ചു

തെന്നല: ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് പരുക്കേറ്റ യുവതി മരിച്ചു. തെന്നല തറയിൽ സ്വദേശിയും മുൻ പഞ്ചായത്ത് അംഗവുമായ വെങ്കടത്തിയിൽ കുഞ്ഞിമുഹമ്മദിന്റെ മകൾ മുബഷിറ (28) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് തെന്നല വാളക്കുളം പെരുമ്പുഴ സ്വദേശി പാലേരി മൻസൂറിനും (36) പരിക്കേറ്റിരുന്നു.  ബുധനാഴ്ച രാത്രി 9.15 ന് എടരിക്കോട് മമ്മാലിപ്പടിയിൽ വെച്ചാണ് അപകടം. മുബഷിറയും മന്സൂറും ബൈക്കിൽ വെന്നിയൂരിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ മമ്മാലിപ്പടി എക്സിറ്റിലേക്ക് കയറി ഇറക്കം ഇറങ്ങി വരുമ്പോൾ പിന്നിൽ നിന്നും ബസിടിക്കുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇരുവരും പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുബഷിറ ഇന്നലെ രാത്രി മരിച്ചു. മയ്യിത്ത് വെള്ളിയാഴ്ച തെന്നല തറയിൽ ജുമാ മസ്ജിദിൽ ഖബറടക്കും.  മക്കൾ:  ഫാത്തിമ മനാൽ, ഫാത്തിമ മൈസൽ...
ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്
Other

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്

മലപ്പുറം : പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ ക്ക് ഐ.എ.എസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ്ര പ്രവര്‍ത്തങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസാറായും നിലവില്‍ അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ ലെക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസിനോടുള്ള താത്പര്യം മൂലമാണ് അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡെപ്യൂട്ടി കളക്ടര്‍ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അരുണ്‍ പറയുന്നു. മെയിന്‍ പരീക്...
കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു ; ഒന്നും രണ്ടുമല്ല നാലാം തവണയെന്ന് നാട്ടുകാര്‍
Kerala

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു ; ഒന്നും രണ്ടുമല്ല നാലാം തവണയെന്ന് നാട്ടുകാര്‍

കൊല്ലം : അയത്തിലില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ദേശീയപാത വികസനവുമായി ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന ചൂരാങ്കല്‍ പാലമാണ് പൊളിഞ്ഞുവീണത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ ആയിരുന്നു അപകടം. സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ മധ്യഭാഗം തകര്‍ന്നു താഴേക്ക് പതിക്കുകയായിരുന്നു. അപകട സമയം നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഇതേസ്ഥലത്ത് അപകടം ഉണ്ടാകുന്നത് നാലാംതവണയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തൂണില്‍ ബലക്ഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കുവച്ച് പാലം പണി മുടങ്ങുകയും പൊളിച്ചുമാറ്റുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികള്‍ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം ത...
പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ
Malappuram

പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ

പെരിന്തൽമണ്ണ: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തിയിൽ സർക്കാരിന് 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട്. 23 കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നഷ്ടമുണ്ടാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവൃത്തിയിൽ കൃത്രിമംകാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാർ സ്ഥാപനത്തിന്റെ കരാർ ലൈസൻസ്, ഉടമയുടെ ലൈസൻസ് എന്നിവ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവുംകുറച്ച് സർക്കാരിന് നഷ്ടവരുത്തിയ കരാറുകാരനെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്‌മാൻ എന്നിവർക്കെതിരേ കർശന ...
വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...
Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo...
ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേ...
ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.
Local news

ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.

തിരൂരങ്ങാടി: ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്താത്തതിലും കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട്കൊണ്ടും കക്കാട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്.തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിൽ എടരിക്കോട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് കക്കാട് ദേശീയപാത ഉപരോധിച്ച് ചക്രസതംഭനസമരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിമുതൽ 11.15 വരെയാണ് പ്രവർത്തകർ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധിച്ചത്.ചക്രസതംഭനസമരം കെപിസിസി അംഗം എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കെ.തങ്ങൾ, എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, അറക്കൽ കൃഷ്ണൻ, പി.കെ അബ്ദുൽ അസീസ്, അലിമോൻ തടത്തിൽ, കല്ലുപറമ്പൻ മജീദ് ഹാജി, യു.വി.അബ്ദുൽ കരീം, വി.വി അബു, പി.ഒ സലാം, ബുഷുറുദ്ധീൻ തടത്...