തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു. പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. റിട്ടേയ്ഡ് സഹകരണ വകുപ്പ് ഡപൃൂട്ടി രജിസ്ത്രാര്‍ എസ്.കെ.മോഹനന്‍ദാസ് പഠന ക്ലാസ്സിന് നേത്യത്വം നല്‍കി.തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി,എ.പി.ഇബ്രാഹീം മുഹമ്മദ്,ഹനീഫ മൂന്നിയൂര്‍, ടി.പി.എം.ബഷീര്‍,ഹാരിസ് ആമിയന്‍, പി.കെ.അസ് ലു,യു.കെ.മുസ്തഫ മാസ്റ്റര്‍,ഇഖ്ബാല്‍ കല്ലുങ്ങല്‍,എം.അഹമ്മദലി,പി.അലിഅക്ക്ബര്‍,യു.എ.റസാഖ്,സി.ഇ.ഒ താലൂക്ക് ജന സെക്രട്ടറി അനീസ് കൂരിയാടന്‍,എ.കുട്ടി കമ്മു നഹ,എ.പി.അബ്ദുല്‍ അസീസ്,മുഹമ്മദ് കുട്ടി എടക്കണ്ടന്‍,എം.സി.മുഹമ്മദലി,അഡ്വ .എ.പി.നിസാര്‍,അഷ്റഫ് പരേടത്ത്, അഡ്വ.കെ.കെ.സൈതലവി,വി.കെ.സുബൈദ,കെ.കുഞ്ഞിമുഹമ്മദ്,പി.ടി.സലാഹ്,സി.അബ്ദുറഹിമാന്‍ കുട്ടി,ഇസ്മായീല്‍ കാവുങ്ങല്‍,വാക്യത്ത് റംല,എം.ഹമീദ്,എ.അഹമ്മദ് ആസിഫ്,പി.രമ്യ സൈതു പാക്കട, കെ.ടി.മുജീബ്,വി.മുഹമ്മദ് ആസിഫ്,ടി.ടി.മുഹമ്മദ് ഇസ്മായീല്‍,കെ.ടി.ഷംസുദ്ധീന്‍,എ.കെ.ഷെഫീഖ്,സുബൈര്‍ ചെറ്റിപ്പടി പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ജീവനക്കാരുടെ കലാപരിപാടികള്‍ ചര്‍ച്ചാസംഗമവും സമ്മേളനത്തില്‍ നടന്നു.