തിരൂർ : കളിക്കുന്നതിനിടെ വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. തിരൂർ തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയ്യാൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഗെയിറ്റിൽ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ ഗെയ്റ്റ് മറിഞ്ഞു സയ്യാൻ അതിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ
ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി സ്കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയ്യാൻ.
വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.