Monday, August 18

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ അബ്ദുറഹിമാന്റെ മകൻ ജുനൈദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ന് മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ട്രാവലർ നടുറോഡിൽ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മാതാവ് നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്‌മിൽ.

error: Content is protected !!